Quantcast

ഇസ്രായേൽ ആക്രമണത്തിനെതിരെ കാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിഷേധം

ഇന്ത്യ ഇസ്രായേലുമായി നിക്ഷേപ കരാറിൽ ഒപ്പുവെച്ചതിനെ ഫ്രറ്റേണിറ്റി അപലപിച്ചു

MediaOne Logo

Web Desk

  • Published:

    11 Sept 2025 8:34 PM IST

Sangh Parivar behind AI hatred against Muslim women Says Fraternity Movement
X

Photo|Special Arrangement

തിരുവനന്തപുരം: ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണം, ഫലസ്തീനിലെ വംശഹത്യ, ഇസ്രായേലുമായുള്ള ഇന്ത്യ സർക്കാറിന്റെ പുതിയ കരാർ എന്നിവക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. ബോംബ് വർഷിച്ചും മിസൈൽ പായിച്ചും ഒരു ഭാഗത്ത് കൊന്നുതീർക്കുമ്പോൾ മറ്റൊരു ഭാഗത്ത് പട്ടിണിക്കിട്ട് കൊന്നൊടുക്കുകയാണ്.

ഇസ്രായേൽ ധനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇന്ത്യയും ഇസ്രായേലും തമ്മിൽ നിക്ഷേപ കരാറിൽ ഒപ്പുവെക്കുകയുണ്ടായി. ഖത്തർ ആക്രമിച്ച, ഫലസ്തീനിൽ നിരന്തരം മനുഷ്യ കബന്ധങ്ങൾ സൃഷ്ടിക്കുന്ന ഒരു ഭരണകൂടവുമായി കരാർ ഒപ്പുവെക്കുന്ന കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധർഹമാണെന്നും ഫ്രറ്റേണിറ്റി കാമ്പസുകളിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമങ്ങൾ ചൂണ്ടിക്കാട്ടി.

TAGS :

Next Story