മലബാറിന് വികസനക്കുതിപ്പേകാൻ 'ഫ്യൂച്ചർ കേരള ബിസിനസ് കോൺക്ലേവ്'; കോഴിക്കോട് വേദിയാകും
മലബാറിന്റെ വികസനത്തിന് ഊർജ്ജം പകരുന്ന പദ്ധതികളുടെ പ്രഖ്യാപനവും കോൺക്ലേവിലുണ്ടാകും

കോഴിക്കോട്: മലബാറിന്റെ വാണിജ്യ-വ്യവസായ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന 'ഫ്യൂച്ചർ കേരള ബിസിനസ് കോൺക്ലേവ്' ഈ ഞായറാഴ്ച (മെയ് 10, 2026) കോഴിക്കോട് നടക്കും. നാഷണൽ ട്രേഡേഴ്സ് വെൽഫെയർ ബോർഡ്, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. റാവിസ് കടവ് ആണ് കോൺക്ലേവിന് വേദിയാകുന്നത്.
വാണിജ്യ വ്യാപാരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും കപ്പല്‍ ഗതാഗത മന്ത്രാലയത്തിന്റെയും ദക്ഷിണ റയില്‍വേയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ മലബാറിൽ ആദ്യമായി പങ്കെടുക്കുന്ന ബിസിനസ് കോണ്‍ക്ലേവ് മലബാറിന്റെ വികസനത്തിന് ഊർജ്ജം പകരുന്ന പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും.
സുനിൽ വി. സിൻഘി (ചെയർമാൻ, നാഷണൽ ട്രേഡേഴ്സ് വെൽഫെയർ ബോർഡ്, ഡൽഹി),ശ്യാം ജഗന്നാഥൻ ഐഎഎസ് (ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ്, ഷിപ്പിംഗ് ആൻഡ് വാട്ടർവേയ്‌സ് മന്ത്രാലയം), വിപിന്‍ കുമാർ ഐആർഎസ്ഇ (അഡീഷണൽ ജനറൽ മാനേജർ, ദക്ഷിണ റെയിൽവേ), എസ്.കെ. റഹ്മാൻ ഐആർഎസ് (മെമ്പർ, ജി.എസ്.ടി അപ്പലേറ്റ് ട്രിബ്യൂണൽ),പ്രസാദ് കൃഷ്ണ (ഡയറക്ടർ, എൻ.ഐ.ടി കാലിക്കറ്റ്), എം. റഹീസ് ഐഇഎസ് (ഡയറക്ടർ, ഡിപിഐഐടി, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം),മെറിൻ ജോസഫ് ഐപിഎസ് (സിറ്റി പൊലീസ് കമ്മീഷണർ, കോഴിക്കോട്) എന്നിവര്‍ പങ്കെടുക്കും.
Adjust Story Font
16

