ഒഡീഷയിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാർത്ഥികളായ നാല് പേർക്കെതിരെയാണ് ആക്രമണം നടന്നത്

ഒഡീഷ: ഒഡീഷയിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ഗുണ്ടാ ആക്രമണം. തൃശ്ശൂർ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാർഥികളെയാണ് ആക്രമിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി ഒഡീഷ്യയിൽ എത്തിയതായിരുന്നു ഇവർ. മാരകായുധങ്ങൾ കൊണ്ടും ബിയർ ബോട്ടിൽ കൊണ്ടും ആക്രമിച്ചു. പ്രകോപനം കൂടാതെയാണ് ഗുണ്ടകൾ ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാർത്ഥികളായ നാല് പേർ ഒഡീഷ സർക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യുകകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അവധി ആയതിനാൽ സമീപത്തുള്ള വെള്ളച്ചാട്ടം സന്ദർശിച്ച് തിരിച്ചു മടങ്ങുന്ന വഴിക്കാണ് ഗുണ്ടകൾ ഇവരെ ആക്രമിച്ചത്. മാരകായുധങ്ങളുമായി മർദിക്കുകയും ബിയർ കുപ്പികൾ കൊണ്ട് തലക്കടിക്കുകയും മൊബൈൽ ഫോൺ ഉൾപ്പടെ കവർന്നെടുക്കുകയും ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു. ബിയർ കുപ്പികൊണ്ട് അടിയേറ്റ് വിദ്യാർഥികൾക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്ന് മാറി പൊലീസിനെ വിവരമറിയിച്ച് പൊലീസ് എത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രീയിലേക്ക് എത്തിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമായതിനാൽ വിദ്യാർഥികളെ ഡിസ്ചാർജ് ചെയ്തു. വിദ്യാർത്ഥികളെ ആക്രമിച്ച അഞ്ചുപേർ അറസ്റ്റിലായി. ഗുണ്ടാ സംഘത്തിൽ പെട്ടവരാണ് അറസ്റ്റിലായതെന്ന് പൊലീസ്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുന്നു.
Adjust Story Font
16

