'പിണറായി വിജയൻ വിശ്രമിക്കണം, കാലശേഷവും ഇടതുപക്ഷം വേണമല്ലോ'; പരിഹാസവുമായി തോമസ് ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗോപകുമാർ മുകുന്ദൻ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്

ആലപ്പുഴ: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചതിനെതിരെ തോമസ് ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദൻ. പിണറായി വിജയൻ വിശ്രമിക്കണം,കാലശേഷവും ഇടതുപക്ഷം വേണമല്ലോ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നുണ്ട്. ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഗോപകുമാർ മുകുന്ദൻ. സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റിക്ക് കീഴിലുള്ള അഭിഭാഷക ബ്രാഞ്ച് അംഗവുമാണ് അദ്ദേഹം.
Next Story
Adjust Story Font
16

