Quantcast

വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മണ്ഡല പര്യടനവുമായി സർക്കാർ

നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പര്യടനം

MediaOne Logo

Web Desk

  • Updated:

    2023-09-20 12:14:43.0

Published:

20 Sep 2023 12:11 PM GMT

Government,  constituency tour, development benefits, latest malayalam news, സർക്കാർ, മണ്ഡല പര്യടനം, വികസന നേട്ടങ്ങൾ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

തിരുവനന്തപുരം: വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മുഖ്യമന്ത്രിമാരും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തും. സർക്കാരിന്‍റെ വികസനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പര്യടനം.

പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടികാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസുമാണ് സർക്കാർ നടത്താൻ ഉദ്ദേശിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്‍റെ വികസനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശലക്ഷ്യം. മഞ്ചേശ്വരത്ത് നിന്നാണ് ജനസദസിന് തുടക്കമാകുക. പരിപാടിയുടെ സംസ്ഥാനതല കോർഡിനേറ്ററായി പാർലമെന്‍ററികാര്യ മന്ത്രിയേയും ഏകോപനത്തിനായി കീഴ് സെക്രട്ടറിയേയും മന്ത്രി സഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതത് ജില്ലകളിലെ മന്ത്രിമാർക്കായിരിക്കും അവിടങ്ങളിലെ പരിപാടി ഏകോപിപ്പിക്കാനുള്ള ചുമതല. മന്ത്രിമാരില്ലാത്ത ജില്ലകളിൽ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അക്കാര്യങ്ങള്‍ നിർവഹിക്കും. സാംസ്കാരിക പരിപാടികള്‍ അടക്കം ഉള്‍പ്പെടുത്തി ജനപങ്കാളിത്തം വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം.

TAGS :

Next Story