ഭാരതാംബ വിവാദത്തില്‍ കൃഷിവകുപ്പിനെ കുറ്റപ്പെടുത്തി ഗവർണറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം
വിവാദത്തിന് പിന്നിൽ കൃഷിവകുപ്പിന്റെ കടുംപിടുത്തമെന്ന് പി.ശ്രീകുമാർ ഇംഗ്ലീഷ് പത്രത്തിലെ ലേഖനത്തിൽ പ്രതികരിച്ചു

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തിൽ കൃഷിവകുപ്പിനെ കുറ്റപ്പെടുത്തി ഗവർണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ. ഭാരതാംബ വിവാദത്തിന് പിന്നിൽ കൃഷിവകുപ്പിന്റെ കടുംപിടുത്തമെന്ന് പി ശ്രീകുമാർ ഇംഗ്ലീഷ് പത്രത്തിലെ ലേഖനത്തിൽ പ്രതികരിച്ചു.
ചിത്രത്തിനൊപ്പം നിലവിളക്കും മാറ്റണെന്ന് ആദ്യം കൃഷിവകുപ്പ് ആവശ്യപ്പട്ടു. പിന്നീടാണ് നിലവിളക്കല്ല, ചിത്രമാണ് പ്രശ്നമെന്ന് അറിയിച്ചത്.ഭാരത മാതയുടെ മറ്റൊരു ചിത്രം ഉപയോഗിക്കാമെന്ന നിർദേശവും കൃഷിവകുപ്പ് തള്ളി. സത്യപ്രതിജ്ഞാ ചടങ്ങിൽ നിലവിളക്ക് കത്തിക്കലും പുഷ്പാർച്ചനയും ഇല്ലാത്തത് പതിവെന്നും ലേഖനത്തിൽ പറയുന്നു.
Next Story
Adjust Story Font
16

