Quantcast

എയർ ഇന്ത്യ എക്‌സ്പ്രസ് നിരക്ക് കൂട്ടി ;കരിപ്പൂർ വിമാനത്താവളത്തെ കൈവിട്ട് ഹജ്ജ് തീർഥാടകർ

ഹജ്ജിന് അപേക്ഷിച്ചവരിൽ 82 ശതമാനം പേരും മലബാർ മേഖലയിൽ നിന്നായിട്ടുപോലും 1730 പേർ മാത്രമാണ് കരിപ്പൂർ തെരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Updated:

    2025-08-10 02:57:57.0

Published:

10 Aug 2025 7:57 AM IST

എയർ ഇന്ത്യ എക്‌സ്പ്രസ് നിരക്ക് കൂട്ടി ;കരിപ്പൂർ വിമാനത്താവളത്തെ കൈവിട്ട് ഹജ്ജ് തീർഥാടകർ
X

PHOTO/SPECIAL ARRANGEMENT

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തെ കൈവിട്ട് ഹജ്ജ് തീർത്ഥാടകർ.ഹജ്ജ് യാത്രയ്ക്കുള്ള എയർ ഇന്ത്യ എക്പ്രസ് വിമാനത്തിന്റെ അമിത നിരക്കാണ് യാത്രക്കാർ കുറയാൻ കാരണം.ഇത്തവണ 1730 പേർ മാത്രമാണ് കരിപ്പൂർ തെരഞ്ഞെടുത്തത്.

ഇത്തവണ ഹജ്ജിന് അപേക്ഷിച്ചവരിൽ 82 ശതമാനം പേരും മലബാർ മേഖലയിൽ നിന്നായിട്ടുപോലും കരിപ്പൂർ തെരഞ്ഞെടുത്തത് 1730 തീർഥാടകർ മാത്രമാണ്. അപേക്ഷ നൽകിയവരിൽ 16500 പേർ കൊച്ചി തെരഞ്ഞെടുത്തപ്പോൾ 8300 പേർ കണ്ണൂർ എംബാർക്കേഷൻ പോയിന്റ് ആണ് തെരഞ്ഞെടുത്തത്.കഴിഞ്ഞ മൂന്നുവർഷമായി കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് നിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഉയർത്തിയതാണ് യാത്രക്കാരെ അകറ്റിയത്.

മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കരിപ്പൂരിൽ നിന്ന് ആളുകൾ പിൻവാങ്ങുകയാണെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. 'കഴിഞ്ഞവർഷം തന്നെ കണ്ണൂരിലേക്കാള്‍ 40,000 രൂപയാണ് എയർ ഇന്ത്യ ഈടാക്കിയത് . അതിനു മുൻപ് 36000 യാണ് വ്യത്യാസം ഉണ്ടായിരുന്നു. സൗദിയിലേക്കുള്ള ആകാശപാതയിൽ കണ്ണൂരും കരിപ്പൂരും കൊച്ചിയും ഉൾപ്പെടെ വലിയ വ്യത്യാസമില്ലാതിരുന്നിട്ടും കരിപ്പൂരിലെ നിരക്ക് വർദ്ധനവ് ചൂഷണം ആണെന്നും' അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര ഗവൺമെന്റ് പ്രത്യേക നടപടി സ്വീകരിക്കണമെന്നും തീർത്ഥാടനത്തിന് പോകുന്ന ആളുകളെ ചൂഷണം ചെയ്യുന്നവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ ചെറു വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. കരിപ്പൂരിൽ റസാ നിർമ്മാണം പൂർത്തിയാകുന്നതോടെ വലിയ വിമാനങ്ങൾ സർവീസിന് എത്തിയാൽ വിമാന നിരക്കിൽ കുറവ് വരുമെന്നാണ് പ്രതീക്ഷ.


TAGS :

Next Story