Quantcast

24 മണിക്കൂറും ആശുപത്രി സേവനം; ശബരിമലയിൽ തീർഥാടകർക്ക് ചികിത്സാസഹായവുമായി ആരോഗ്യവകുപ്പ്

മല കയറി എത്തുന്ന തീർഥാടകരുടെ അടിയന്തര ആരോഗ്യ പ്രശ്ങ്ങൾ അടക്കം പരിഹരിക്കാൻ കഴിയുന്ന സംവിധാനമാണ് സന്നിധാനത്തുള്ളത്.

MediaOne Logo

Web Desk

  • Published:

    21 Nov 2023 1:36 AM GMT

24 മണിക്കൂറും ആശുപത്രി സേവനം; ശബരിമലയിൽ തീർഥാടകർക്ക് ചികിത്സാസഹായവുമായി ആരോഗ്യവകുപ്പ്
X

പത്തനംതിട്ട: സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് ചികിത്സാസഹായം ഒരുക്കി ആരോഗ്യവകുപ്പ്. ശരണപാതകളിലും സന്നിധാനത്തും 24 മണിക്കൂറും ആശുപത്രി സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വെന്റിലേറ്റർ സൗകര്യത്തോട് കൂടിയതാണ് സന്നിധാനത്ത് ആശുപത്രി. അടിയന്തര സഹായത്തിന് ഓഫ് റോഡ് ആംബുലൻസുകളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

മണ്ഡലകാലം ആരംഭിച്ചത് മുതൽ സന്നിധാനത്തും പമ്പയിലും മികച്ച സേവനമാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. മല കയറി എത്തുന്ന തീർഥാടകരുടെ അടിയന്തര ആരോഗ്യ പ്രശ്ങ്ങൾ അടക്കം പരിഹരിക്കാൻ കഴിയുന്ന സംവിധാനമാണ് സന്നിധാനത്തുള്ളത്. വിവിധ ഷിഫ്റ്റ്കളിലായി 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. സ്പെഷ്യാലിറ്റി, കാർഡിയോളജി, ഓർത്തോ തുടങ്ങി എട്ടു ഡോക്ടർമാരാണുള്ളത്.

വെന്റിലേറ്റർ, ഐസിയു, മൈനർ സർജറി തിയേറ്റർ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. അടിയന്തരഘട്ടങ്ങളിൽ തീർഥാടകരെ പമ്പയിലേക്ക് എത്തിക്കാൻ രണ്ട് ഓഫ് റോഡ് ആംബുലൻസുകളുടെ സൗകര്യമാണ് ഉള്ളത്. ഇത്തവണ മൂന്നാമതായി ഒരു ആംബുലൻസ് കൂടി ഏർപ്പെടുത്തുന്നുണ്ട്. ചികിത്സയ്ക്കൊപ്പം പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നൽകുകയാണ് ആരോഗ്യ പ്രവർത്തകർ.

TAGS :

Next Story