Quantcast

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 25) അവധി

നാളെ അഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    24 May 2025 6:33 PM IST

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 25) അവധി
X

മലപ്പുറം: ശക്തമായ മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 25ന്) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടർ വി.ആർ വിനോദ് അറിയിച്ചു.

നാളെ അഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് റെഡ് അലർട്ട്.

സംസ്ഥാനത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. ഇന്നുമുതൽ 28 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കേരള കർണാടക ലക്ഷദ്വീപ് തീരത്തുള്ളവർക്കാണ് മുന്നറിയിപ്പ്.


TAGS :

Next Story