Quantcast

തലസ്ഥാനത്ത് അതിശക്തമായ മഴ; വിവധയിടങ്ങളിൽ മഴക്കെടുതി

നഗരത്തിലെ നിരവധിയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    23 May 2025 9:53 PM IST

തലസ്ഥാനത്ത് അതിശക്തമായ മഴ; വിവധയിടങ്ങളിൽ മഴക്കെടുതി
X

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും തലസ്ഥാനത്ത് വിവധയിടങ്ങളിൽ മഴക്കെടുതി. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് വൈദ്യുതി ലൈൻ പൊട്ടി. നഗരത്തിലെ നിരവധിയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം മരം കടപുഴകി റോഡിലേക്ക് വീണതിനാൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. രാജ്ഭവനു സമീപവും വെള്ളയമ്പലം ആൽത്തറയിലും മരത്തിന്റെ കൊമ്പൊടിഞ്ഞ് റോഡിൽ വീണു.

തീരദേശ മേഖലയിലും കനത്ത നാശനഷ്ടം. കനകക്കുന്നിലും ശക്തമായ കാറ്റിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ കവാടം തകർന്നു വീണു. മരം വീണ് വാഹനങ്ങളും തകർന്നു.

തിരുവനന്തപുരത്ത് ഏട്ട് മണിക്ക് അടുത്ത മൂന്നു മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതിതീവ്ര മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്.

TAGS :

Next Story