Quantcast

അതിശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 May 2024 8:08 AM GMT

Heavy rain red alert in 3 districts
X

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കാലാവസ്ഥാവ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആശുപത്രികൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും വെള്ളം കയറുന്ന ആരോഗ്യസ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഉച്ചക്ക് ശേഷവും മഴ തുടർന്നാൽ വീടുകളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story