കനത്ത മഴ; മലപ്പുറത്ത് ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു
ഇന്നലെ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിലും മലവെള്ളപാച്ചിലിലുമാണ് ചങ്ങാടം ഒലിച്ചുപോയത്.

മലപ്പുറം: മലപ്പുറം വഴിക്കടവ് പുഞ്ചകൊല്ലി അളക്കൽ നഗറിലെ മുള കൊണ്ടുള്ള ചങ്ങാടം മലവെള്ളപാച്ചിലിൽ ഒഴുകി പോയി. 34 ആദിവാസി കുടുംബങ്ങൾ ഒറ്റപെട്ടു. ഇന്നലെ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിലും മലവെള്ളപാച്ചിലിലുമാണ് ചങ്ങാടം ഒലിച്ചുപോയത്.
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശമുണ്ടായി. എണ്ണൂറിലധികം കുലച്ച നേന്ത്രവാഴകൾ നശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ അറിയിച്ചു. സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തി.
Next Story
Adjust Story Font
16

