Quantcast

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു: ആലപ്പുഴയിൽ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു

കൊച്ചിയിലും കൊല്ലത്തും വെള്ളം കയറി

MediaOne Logo

Web Desk

  • Published:

    28 May 2024 12:11 PM IST

rainkerala,Alappuzha,latest malayalam news,മഴ കനക്കുന്നു,ആലപ്പുഴയില്‍ തെങ്ങ് വീണു,വെള്ളം കയറി,മണ്‍സൂണ്‍
X

ആലപ്പുഴ: ആലപ്പുഴയിൽ ശക്തമായ മഴയിലും കാറ്റിലും തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു. ചിറയിൽ കുളങ്ങര സ്വദേശി അരവിന്ദ് ആണ് മരിച്ചത്.

എറണാകുളത്തും കനത്ത മഴ പെയ്തു. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയും കാറ്റുമാണ്. തൃക്കാക്കര, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.നഗരത്തിൽ വിവിധ ഇടങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്

കൊല്ലത്ത് ദേശിയപാത നിർമാണം നടക്കുന്ന ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയിൽ തലശ്ശേരി - മാഹി ബൈപ്പാസിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട്. ചോനാടത്ത് ദേശീയ പാതയിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.


TAGS :

Next Story