ബലാത്സംഗ കേസ്: വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി
വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരിൽ സ്വാധീനമുള്ളയാളാണെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു

Vedan | Photo | Special Arrangement
എറണാകുളം: ബലാത്സംഗ കേസിൽ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരിൽ സ്വാധീനമുള്ളയാളാണെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. ജാമ്യാപേക്ഷയിൽ കക്ഷിചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി അനുവദിച്ചു.
പൊലീസിന്റെ വിശദീകരണം കേട്ടതിന് ശേഷം വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ മാറ്റിവെച്ചതായിരുന്നു കോടതി. എന്നാൽ ഇന്ന് വാദം കേട്ട കോടതിക്ക് മുമ്പാകെ പരാതിയെ കുറിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും വേടന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
Next Story
Adjust Story Font
16

