ഇരിങ്ങാലക്കുടയിൽ വമ്പൻ നിക്ഷേപ തട്ടിപ്പ് ; ഷെയർ ട്രേഡിങ്ങിൻ്റെ പേരിൽ 150 കോടി തട്ടി സഹോദരങ്ങൾ
32 നിക്ഷേപകരുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഷെയർ ട്രേഡിങ്ങിൻ്റെ പേരിൽ 150 കോടി തട്ടിയെന്ന് പരാതി. ഇരിങ്ങാലക്കുട സ്വദേശി ബിബിൻ കെ.ബാബുവിനും ഭാര്യക്കും രണ്ട് സഹോദരന്മാർക്കുമെതിരെയാണ് പരാതി. പ്രതികൾ വിദേശത്തേക്ക് കടന്നതായാണ് വിവരം.
ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൺ ബീസ് എന്ന ഷെയർ ട്രേഡിങ് സ്ഥാപനത്തിനെതിരെയാണ് പരാതി. 32 പേരുടെ പരാതിയിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിപിൻ കെ ബാബു, ഭാര്യ ജയ്താ വിജയൻ, സഹോദരൻ സുബിൻ കെ ബാബു, ലിബിൻ എന്നിവരുടെ പേരിൽ പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. ഇവർ ഒളിവിലാണ്. 180 കോടിയിലേറെ രൂപ തട്ടിയെടുത്തുന്നാണ് പരാതി. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടുദിവസത്തിനകം നൽകാമെന്നും ലാഭ വിഹിതം എല്ലാ മാസവും നൽകാം എന്നായിരുന്നു ബില്യൺ ബീസ് ഉടമകൾ പരാതിക്കാരുമായി കരാർ ഉണ്ടാക്കിയിരുന്നത്. കമ്പനി ലാഭത്തിൽ ആണെങ്കിലും നഷ്ടത്തിൽ ആണെങ്കിലും എല്ലാ മാസവും നിക്ഷേപകർക്ക് പണം നൽകുമെന്നും ഇവർ ഉറപ്പു പറഞ്ഞിരുന്നു. വിശ്വാസത്തിനായി പ്രതികൾ ഒപ്പുവെച്ച ചെക്കും നൽകി.
ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകർ പണം തിരികെ ചോദിച്ചപ്പോൾ ബില്യൺ ബീസ് ഉടമകൾ ഭീഷണിപ്പെടുത്തി എന്നും ഇവർ ദുബായിലേക്ക് കടന്നെന്നും പരാതിക്കാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
WATCH VIDEO REPORT :
Adjust Story Font
16

