കൊല്ലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
ജോലിക്ക് നിന്ന വീട്ടിൽ കയറിയാണ് രേവതിയെ പ്രതി കുത്തിയത്

കൊല്ലം: അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ജിനുവിനെ പൊലീസ് പിടികൂടി.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടിൽ കയറി രേവതിയെ കുത്തിയത്.കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീട്ടിലേക്ക് പ്രതി എത്തുകയും കൊലപാതകം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല.കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
Next Story
Adjust Story Font
16

