Quantcast

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ കലവൂർ മാരാരിക്കുളം ഭാഗത്ത് വാലയിൽ വീട്ടിൽ അരുൺ സാംസൺ (37) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    28 Aug 2023 8:15 PM IST

husband who tried to kill wife by setting her on fire was arrested
X

ആലപ്പുഴ: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കലവൂർ മാരാരിക്കുളം ഭാഗത്ത് വാലയിൽ വീട്ടിൽ അരുൺ സാംസൺ (37) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇയാൾക്കെതിരെ യുവതി ഗാർഹിക പീഡനത്തിന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിലുള്ള വിരോധം മൂലം 26ന് വൈകിട്ട് വീട്ടിലെത്തിയ സാംസൺ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ മാരാരിക്കുളം, മണ്ണഞ്ചേരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ കേസുകൾ നിലവിലുണ്ട്. യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS :

Next Story