Quantcast

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

അനന്തായൂർ സ്വദേശി ഷാക്കിറ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-10-01 07:51:56.0

Published:

1 Oct 2021 9:50 AM IST

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു
X

മലപ്പുറം വാഴക്കാട് അനന്തായൂരിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. എട്ടും ആറും വയസ്സുള്ള കുട്ടികളുടെ മുന്നിൽ വെച്ചാണ് ഭാര്യ ഷാക്കിറയെ ഭർത്താവ് ഷമീർ കൊന്നത്. കൊലപാതകത്തിന് ശേഷം വീട് വിട്ട പ്രതി ഷമീർ ഒളിവിൽ. ഷമീറിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

മദ്യം നൽകി അർധബോധാവസ്ഥയിലാക്കിയ ശേഷമാണ് ഷാക്കിറയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നതെന്ന് ദാരുണകൊലപാതകത്തിന് സാക്ഷികളായ കുട്ടികൾ പറയുന്നു. ഭാര്യയെ കൊന്ന വിവരം ഷമീർ തന്നെ അയൽക്കാരെ വിളിച്ചറിയിക്കുകയും കുട്ടികളുടെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമായി അയക്കുകയും ചെയ്തു.

കോഴിക്കോട് മുക്കം മുത്താലം സ്വദേശി മുഹമ്മദ് ഷമീറും ഷാക്കിറയും തമ്മിൽ പ്രണയവിവാഹമായിരുന്നു. കല്ലുവെട്ട് ജോലിക്കാരനായ ഷമീർ ജോലിക്കായി അനന്തായൂരിൽ എത്തിയപ്പോഴായിരുന്നു വിവാഹം. ഷാക്കിറയും ഷമീറും തമ്മിൽ കുടുംബ പ്രശ്നം പതിവായിരുന്നുവെന്നാണ് സൂചന. ആത്മഹത്യ ചെയ്യുമെന്നറിയിച്ചാണ് പ്രതി ഷമീർ വാട്സാപ്പ് ശബ്ദ സന്ദേശങ്ങളയച്ചിരിക്കുന്നത്. കോഴിക്കോട് മുക്കം ടവർ ലൊക്കേഷനിൽ വെച്ചാണ് ഷമീറിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് അറിയിച്ചു, ഈ മേഖല കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.



TAGS :

Next Story