Quantcast

വടക്കും നാഥന്‍റെ മണ്ണിൽ ആവേശം നിറച്ച് പൂരാഘോഷം

പൂരത്തിന് ആവേശം നിറച്ച് മഠത്തിൽ വരവ് ആരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2023-04-30 06:35:07.0

Published:

30 April 2023 6:25 AM GMT

festival, vadakum nathan, thrissur pooram, pooram
X

തൃശൂർ: വടക്കും നാഥന്‍റെ മണ്ണിൽ പൂരാവേശത്തിലാണ് പൂരപ്രേമികൾ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകള്‍ക്ക് തുടക്കമായി. പൂരത്തിന് ആവേശം നിറച്ച് മഠത്തിൽ വരവ് ആരംഭിച്ചു. പാറമ്മേക്കാവ് ഭഗവതി 12 മണിക്ക് വടക്കുംനാഥ ക്ഷേത്രത്തിലേക്കിറങ്ങും. ചെമ്പടകൊട്ടി ഭഗവതിയെ സ്വീകരിച്ച് പാണ്ടിമേളത്തോടെ ഇലഞ്ഞിത്തറയിലേക്ക് ആനയിക്കും. 2:10 നാണ് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം ആരംഭിക്കുക. പൂരത്തിന്‍റെ പ്രധാന ആകർഷണമായ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിച്ചു. തിരുവമ്പാടി ഭഗവതി ബ്രഹ്മസ്വം മടത്തിലേക്ക് എത്തുന്നതിന്‍റെ മുന്നോടിയായാണ് പഞ്ചവാദ്യം തുടങ്ങുന്നത്. കോങ്ങാട് മഥുവിന്‍റെ നേത്യത്വത്തിലാണ് ഇത്തവണയും പഞ്ചവാദ്യം.

നെയ്തലക്കാവ് ഭഗവതിയെ തിടമ്പേറ്റി തെച്ചിക്കോട്ട് രാമചന്ദ്രൻ പൂര നഗരിയിൽ എത്തിയിരുന്നു . തെച്ചിക്കോട്ട് രാമചന്ദ്രനെ കാണാനായി ജനസാഗരമാണ് വഴിനീളെ കാത്തുനിന്നത്. തേക്കിൻക്കാട് മൈതാനം പൂര പ്രേമികളെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. സ്വരാജ് റൗണ്ടിലും തെക്കേ ഗോപുര നടയിലും ശ്രീമൂല സ്ഥാനത്തുമൊക്കെയായി ആളുകൾ ഒഴുകി കൊണ്ടേ ഇരിക്കുകയാണ്

ഘടക പൂരങ്ങൾ എല്ലാം വടക്കുംനാഥന്റെ മുന്നിൽ വന്ന ശേഷം മടങ്ങി. മഠത്തിൽ വരവ് പഞ്ചാവാദ്യവും കേട്ട് തിരുവമ്പാടി ഭഗവതി സ്വരാജ് റൗണ്ടിൽ എത്തി. അവിടെ നിന്ന് പാണ്ടി മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കും. പാറമേക്കാവ് ഭഗവതി ഇലഞ്ഞിത്തറയിൽ എത്തുമ്പോൾ കിഴക്കൂട്ട് അനിയൻ മാരാർ കൊട്ടി പെരുക്കി തുടങ്ങും. നാല് മണിക്ക് തെക്കോട്ടിറക്കം കഴിഞ്ഞാൽ സ്വരാജ് റൗണ്ടിൽ വർണ്ണ പെയ്താണ് . 60 സെറ്റ് കുടകൾ വീതമാണ് ഇത്തവണ നിരക്കുക. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് പൂരത്തിന്‍റെ പ്രധാന ആകർഷണമായ വെടിക്കെട്ട് നടക്കുക. വെടിക്കെട്ടിന് ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവും തിരികൊളുത്തും. പകൽപ്പൂരത്തിന് ശേഷം ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് കൊടിയിറങ്ങും.


TAGS :

Next Story