അധികാരം നിലനിർത്താൻ ജനങ്ങളെ വിഭജിക്കുന്നു; ഇൻഡ്യ മുന്നണി മോദിയെ വീഴ്ത്തും: കെ.സി വേണുഗോപാൽ
അദാനി വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ചർച്ച കൊണ്ടുവരുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

- Published:
2 Sept 2023 4:46 PM IST

കോട്ടയം: ഇൻഡ്യ മുന്നണി മോദിയെ വീഴ്ത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറത്ത് പൊതുലക്ഷ്യത്തിനായി പ്രവർത്തിക്കാനാണ് മുന്നണി രൂപീകരിച്ചത്. അദാനി വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ചർച്ച കൊണ്ടുവരുന്നത്. മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിക്ക് ഭയമാണെന്നും വേണുഗോപാൽ പറഞ്ഞു.
ബി.ജെ.പിയെ സഹായിക്കാനാണ് മുഖ്യമന്ത്രി കോൺഗ്രസിനെ വിമർശിക്കുന്നത്. രാജ്യത്ത് ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനാണ് സാധിക്കുക. ഉമ്മൻ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് സി.പി.എം വ്യാജപ്രചാരണം നടത്തുകയാണ്. പുതുപ്പള്ളിയിൽ യു.ഡി.എഫ് റെക്കോർഡ് ഭൂരിപക്ഷം നേടുമെന്നും വേണുഗോപാൽ പറഞ്ഞു.
Next Story
Adjust Story Font
16
