Quantcast

എൽ.ഡി.എഫുമായി സഹകരിക്കില്ല; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്ന് ഐ.എൻ.എൽ വഹാബ് വിഭാഗം

കാസിം ഇരിക്കൂർ പക്ഷത്തെ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

MediaOne Logo

Web Desk

  • Published:

    27 Feb 2024 9:50 AM GMT

INL Vahab wing against LDF
X

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി സഹകരിക്കില്ലെന്ന് ഐ.എൻ.എൽ വഹാബ് വിഭാഗം. പാർട്ടിയിലെ വിഭാഗീയതയിൽ എൽ.ഡി.എഫ് ഒരു വിഭാഗത്തെ പിന്തുണയ്ക്കുന്ന ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്ന് വഹാബ് വിഭാഗം ആരോപിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് കൺവീനർക്കും കത്ത് നൽകിയെങ്കിലും മറുപടി നൽകിയില്ലെന്നും വഹാബ് പക്ഷം ആരോപിക്കുന്നു.

ഐ.എൻ.എല്ലിൽ വിഭാഗീയതയുണ്ടായപ്പോൾ ഇരു വിഭാഗത്തേയും സഹകരിപ്പിക്കുന്നില്ലെന്ന നിലപാടാണ് എൽ.ഡി.എഫ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാൽ പിന്നീട് കാസിം ഇരിക്കൂർ പക്ഷത്തെ എൽ.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ വഹാബ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

TAGS :

Next Story