ഇഡി വാഹനം ആക്രമിച്ച സംഭവം: കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
പാളയം ലോക്കല്‍ കമ്മിറ്റി അംഗം ഐ.പി.ബിനു അടക്കമുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കോഴിക്കോട്ടെ പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ഇഡി വാഹനം ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. ഇതുവരെ അറസ്റ്റിലായത്17 പേര്‍. പാളയം ലോക്കല്‍ കമ്മിറ്റി അംഗം ഐ.പി.ബിനു അടക്കമുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കോഴിക്കോട്ടെ പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസ്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; മൂന്നു പേര്‍ കൂടി അറസ്റ്റില്‍, അഞ്ചു പേരെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ പരിശോധനക്ക് എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോ??ഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. സുരക്ഷ വീഴ്ച ചര്‍ച്ച ചെയ്യാന്‍ ഡിജിപിയെ ആഭ്യന്തരമന്ത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇന്നലത്തെ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവഡാ ചന്ദ്രശേഖര്‍ പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ എട്ടു പേരെയാണ് ഇതുവരെ പിടികൂടിയത്. ഇന്ന് പിടികൂടിയ മൂന്നുപേരില്‍ ഒരാളെ കോട്ടയത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ 5 പേരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുരക്ഷാവീഴ്ച ആരോപണം ശക്തമായതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി രമേശ് സംസ്ഥാന പൊലീസ് മേധാവിയെയും ഇന്റലിജന്‍സ് മേധാവിയെയും വിളിച്ചുവരുത്തിയത്.
ആക്രമണം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ ആണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസൂത്രിതമായ ഗൂഢാലോചന ആക്രമത്തിന് പിന്നില്‍ ഉണ്ടെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ മൊഴി. ആക്രമണത്തില്‍ പങ്കെടുത്ത മുന്‍ കൗണ്‍സിലര്‍ ഐ.പി ബിനു വൈകീട്ടോടെ പൊലീസില്‍ കീഴടങ്ങി. തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിയാണ് കീഴടങ്ങിയത്.
Adjust Story Font
16

