'സുധാകരന്റെ പിൻഗാമി ആകാൻ കഴിഞ്ഞത് അഭിമാനം, നേതൃത്വമേൽപ്പിച്ചത് ഭാരിച്ച ഉത്തരവാദിത്തം': അഡ്വ. സണ്ണി ജോസഫ്
ഇന്ന് വൈകിട്ടാണ് അഡ്വ. സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചത്

- Updated:
2025-05-08 15:30:19.0

കണ്ണൂർ: സുധാകരന്റെ പിൻഗാമി ആകാൻ കഴിഞ്ഞത് അഭിമാനമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ. വാർത്ത അറിഞ്ഞയുടൻ സുധാകരൻ ഫോണിൽ വിളിച്ചിരുന്നുവെന്നും പിന്തുണയും അനുഗ്രഹവും വാഗ്ദാനം ചെയ്തെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു.
നേതൃത്വമേൽപ്പിച്ചത് ഭാരിച്ച ഉത്തരവാദിത്തമാണ്. വിജയകരമായ പൂർത്തീകരണത്തിന് എല്ലാവരുടെയും സഹായം ആവശ്യമാണ്. പ്രസിഡന്റ് ആയാൽ തന്നെ തലയിൽ കൈവച്ച് അനുഗ്രഹിക്കുമെന്ന് സുധാകരൻ പറഞ്ഞിരുന്നു. സംഘടനാപരമായ ശാക്തീകരണമാണ് പ്രഥമ ലക്ഷ്യം. നിലമ്പൂർ ഈസി ടാസ്ക് എന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇന്ന് വൈകിട്ടാണ് അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. പി.സി വിഷ്ണുനാഥ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. അടൂർ പ്രകാശ് ആണ് പുതിയ യുഡിഎഫ് കൺവീനർ. സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തു.
Adjust Story Font
16
