Quantcast

വേടനെയല്ല, വേടൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയാണ് എതിർക്കുന്നത്; എൻ ആർ മധു

ഫലസ്തീൻ പതാക വെച്ച് പാടുന്ന രാഷ്ട്രീയം രാജ്യത്തിന്റെ ദേശീയ ഐക്യത്തിന് ചേർന്നതല്ലെന്നും പരാമർശം

MediaOne Logo

Web Desk

  • Published:

    30 May 2025 2:26 PM IST

വേടനെയല്ല, വേടൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയാണ് എതിർക്കുന്നത്; എൻ ആർ മധു
X

കൊല്ലം: വേടനെന്ന കലാകാരനെയല്ല, വേടൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയാണ് എതിർക്കുന്നതെന്ന് എൻ.ആർ മധു. വേടനെതിരായ പരാമർശത്തിൽ സ്റ്റേഷൻ ജാമ്യം ലഭിച്ചശേഷം പ്രതികരിക്കുകയായിരുന്നു മധു. കൊല്ലം കിഴക്കേക്കട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കേസരി മുഖ്യപത്രാധിപർ എൻ.ആർ മധുവിന് ജാമ്യം ലഭിച്ചത്.

എൻ ആർ മധുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുതന്നെ നിൽക്കുന്നുവെന്ന് എൻ.ആർ മധു വ്യക്തമാക്കി. ഫലസ്തീൻ പതാക വച്ച് പാടുന്ന രാഷ്ട്രീയം ഈ രാജ്യത്തിന്റെ ദേശീയ ഐക്യത്തിന് അനുകൂലമാണെന്ന് കരുതുന്നില്ല. വേടനെ മുൻനിർത്തി ഹൈന്ദവ സമൂഹത്തിൽ ജാതീയമായ വേർതിരിവുകൾ ഉണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്നും എൻ ആർ മധു ആരോപിച്ചു.

വേടൻ എന്ന പേര് തന്നെ വ്യാജമാണെന്നും അവന്റെ പിന്നിൽ ജിഹാദികളാണെന്നും മധു ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ തന്നെയാണ് ഇതിനൊക്കെ തെളിവെന്നും വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ലെന്നും എൻ.ആർ മധുവിന്റെ ആരോപണങ്ങളിലുണ്ട്. കേരളത്തിൽ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടരമാണെന്നതിന്റെ തെളിവാണ് വേടനെതിരായ പരാമർശത്തിൽ തനിക്കെതിരെയുള്ള കേസെന്നും മധു പറഞ്ഞിരുന്നു.

വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നതാണ് എന്ന പരാമർശത്തിനായിരുന്നു കേസെടുത്തത്. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിൽ കലാപാഹ്വാനത്തിനായിരുന്നു കേസ്.

TAGS :

Next Story