Quantcast

'കെ.മുരളീധരന്റെ പിന്നിൽ ആരെങ്കിലുമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല, അടൂർ പ്രകാശിന്‍റെ പിന്നിലും ആരുമില്ല'; കെപിസിസി വിലക്ക് ലംഘിച്ച് ജെബി മേത്തർ

വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന കെപിസിസി വിലക്ക് ലംഘിച്ചുകൊണ്ടാണ് എംപിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2026-10-20 13:42:29

Published:

20 Oct 2026 4:40 PM IST

കെ.മുരളീധരന്റെ പിന്നിൽ ആരെങ്കിലുമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല, അടൂർ പ്രകാശിന്‍റെ പിന്നിലും ആരുമില്ല; കെപിസിസി വിലക്ക് ലംഘിച്ച് ജെബി മേത്തർ
X

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് തുടരുന്ന അസ്വാരസ്യങ്ങള്‍ക്കിടെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തര്‍ എംപി. ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തെ എല്ലാവരും മാനിക്കണമെന്നും എംപി പറഞ്ഞു. വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന കെപിസിസി വിലക്ക് ലംഘിച്ചുകൊണ്ടാണ് എംപിയുടെ പ്രതികരണം. കെ.മുരളീധരന്‍ മുന്‍പ് നടത്തിയ അഭിപ്രായങ്ങളില്‍ എല്ലാവരും അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിച്ചിരുന്നെന്നും അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ ഒരാള്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നുണ്ടെങ്കില്‍ കര്‍ട്ടന് പിന്നില്‍ വേറെയും ആളുകളുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ജെബി മേത്തര്‍ എംപി.

'ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് അത്ര ശരിയായ ഏര്‍പ്പാടൊന്നുമല്ല. ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യത്തെ എല്ലാവരും മാനിക്കണം. കെ.മുരളീധരന്‍ മുന്‍പ് നടത്തിയ അഭിപ്രായങ്ങളില്‍ എല്ലാവരും അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിച്ചിരുന്നല്ലോ. അന്നൊന്നും അദ്ദേഹത്തിന്റെ പിന്നില്‍ ആരെങ്കിലുമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അതുപോലെ അടൂര്‍ പ്രകാശിന്റെ പിന്നിലും ആരുമില്ല.' എംപി വ്യക്തമാക്കി.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ നിരന്തര വിമര്‍ശനം ഉന്നയിക്കുന്നതില്‍ കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പ്രതികരണം നടത്തിയത്. ഒരാള്‍ മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നുണ്ടെങ്കില്‍ കര്‍ട്ടന് പിന്നില്‍ ആളുകളുണ്ടെന്നാണ് മനസ്സിലാക്കേണ്ടതെന്നും അത് ആരാണെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് ജെബി മേത്തറുടെ പ്രതികരണം.

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍ കൊച്ചി സൈബര്‍ സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു എംപി. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും ആഭ്യന്തരമന്ത്രിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ജെബി മേത്തര്‍ എംപി പറഞ്ഞു. മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിച്ചിട്ടില്ലെന്നും, വകുപ്പ് മന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

watch video report:

TAGS :

Next Story