Quantcast

'പാലാ ഞങ്ങളുടെ ഹൃദയമാണ്, ചോരയാണ്'; മണ്ഡലം തിരിച്ചു പിടിക്കുമെന്ന് ജോസ് കെ. മാണി

മണ്ഡലത്തിൽ ബിജെപി നേട്ടമുണ്ടാക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-04-03 07:22:33.0

Published:

3 April 2026 12:44 PM IST

പാലാ ഞങ്ങളുടെ ഹൃദയമാണ്, ചോരയാണ്; മണ്ഡലം തിരിച്ചു പിടിക്കുമെന്ന് ജോസ് കെ. മാണി
X

പാലാ: കെ.എം. മാണിയിലൂടെ പാലാ കൈവരിച്ച വികസന തുടർച്ച മാണി സി. കാപ്പൻ തകർത്തുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. മീഡിയവൺ ‘തീപ്പാറുന്ന മണ്ഡലം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കും. എല്ലാ രം​ഗത്തും മുന്നിലായിരുന്ന മണ്ഡലം പിറകോട്ടുപോയി. മണ്ഡലത്തിൽ ബിജെപി നേട്ടമുണ്ടാക്കില്ല. പാലായിൽ ഇത്തവണ 100 ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും കഴിഞ്ഞ ഏഴ് വർഷമായി മണ്ഡലത്തിലുണ്ടായ വികസന മുരടിപ്പിന് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ ഭേദഗതി ഉൾപ്പെടെയുള്ള ബിജെപി നീക്കത്തെയും അദ്ദേഹം വിമർശിച്ചു. കൂടാതെ പാർലമെൻ്റിൽ ക്രൈസ്തവ വെൽഫയർ ബോർ​ഡ് നിലവിൽ വരുകയാണ്. ഇതിൻ്റെ ചട്ടകൂട് ആയിക്കഴിഞ്ഞു. മതത്തിൻ്റെ നിയമങ്ങളിലേക്ക് കടന്നു നീങ്ങാനുള്ള ലക്ഷ്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story