Quantcast

പെസഹ, ഈസ്റ്റർ ദിനത്തിൽ ജെഇഇ പരീക്ഷ നടത്തുന്നത് ക്രൈസ്തവ പീഡനം: ജോസ് കെ മാണി

ക്രൈസ്തവർ വിശ്വാസത്തോടെ ആചരിക്കുന്ന ദിവസങ്ങളിൽ പരീക്ഷ നടത്തുന്നത് പ്രതിഷേധാർഹമെന്നും ജോസ് കെ മാണി പറഞ്ഞു

MediaOne Logo
പെസഹ, ഈസ്റ്റർ ദിനത്തിൽ ജെഇഇ പരീക്ഷ നടത്തുന്നത് ക്രൈസ്തവ പീഡനം: ജോസ് കെ മാണി
X

കോട്ടയം: പെസഹ, ഈസ്റ്റർ ദിനത്തിൽ ജെഇഇ പരീക്ഷ നിശ്ചയിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജോസ് കെ മാണി. നടപടി ക്രൈസ്തവ പീഡനമാണെന്നും ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവർ വിശ്വാസത്തോടെ ആചരിക്കുന്ന ദിവസങ്ങളിൽ പരീക്ഷ നടത്തുന്നത് പ്രതിഷേധാർഹമെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ഞായറാഴ്ച ദിവസമായിരുന്നു. പരീക്ഷ മാറ്റിവെക്കാൻ നടപടി സ്വീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

TAGS :

Next Story