Quantcast

സ്ഥാനമാനങ്ങൾ വീതംവെച്ച് പാർട്ടിയെ ഐസിയുവിലേക്ക് തിരിച്ചയക്കാൻ ശ്രമം നടക്കുന്നു: കെ. മുരളീധരൻ

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി വ്യക്തമാക്കിയാണ് മുരളീധരൻ പരസ്യമായി രംഗത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    14 July 2022 6:36 AM GMT

സ്ഥാനമാനങ്ങൾ വീതംവെച്ച് പാർട്ടിയെ ഐസിയുവിലേക്ക് തിരിച്ചയക്കാൻ ശ്രമം നടക്കുന്നു: കെ. മുരളീധരൻ
X

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി കെ. മുരളീധരൻ എം.പി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിലൂടെ ഐസിയുവിൽനിന്ന് പുറത്തുകൊണ്ടുവന്ന പാർട്ടിയെ സ്ഥാനമാനങ്ങൾ വീതംവെച്ച് ഐസിയുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങളാണ് ചില ഭാഗത്തുനിന്ന് കാണുന്നതെന്നും അതിൽ അതിയായ ദുഃഖമുണ്ടെന്നും മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞ നിയമസഭ,ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ ഐ.സി.യുവിൽ ആയ പ്രസ്ഥാനത്തെ പൂർണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയിൽ നമ്മൾ തിരികെ കൊണ്ടുവന്നിരുന്നു.

ഐക്യതയോടെയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.എന്നാൽ സ്ഥാനമാനങ്ങൾ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങൾ ചില ഭാഗത്തുനിന്നും കാണുന്നതിൽ അതിയായ ദുഃഖമുണ്ട്.



കഴിഞ്ഞ നിയമസഭ,ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ ഐ.സി.യുവിൽ ആയ പ്രസ്ഥാനത്തെ പൂർണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയിൽ...

Posted by K Muraleedharan on Wednesday, July 13, 2022

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യോഗം ചേർന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്. 280 അംഗപട്ടികയിൽ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമർപ്പിച്ചെങ്കിലും യുവ, വനിതാ പ്രാതിനിധ്യം കൂട്ടാൻ ആവശ്യപ്പെട്ട് ഹൈക്കമാൻഡ് പട്ടിക തിരിച്ചയക്കുകയായിരുന്നു.

TAGS :

Next Story