അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാർട്ടിയായി മാർക്സിസ്റ്റുകാർ അധഃപതിച്ചു: കെ. മുരളീധരൻ
തിരുത്താൻ ശ്രമിക്കുന്നവരെ നേതൃത്വം പുറത്താക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരൻ പറഞ്ഞു

തിരുവനന്തപുരം: അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാർട്ടിയായി മാർക്സിസ്റ്റുകാർ അധഃപതിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മാർക്സിസ്റ്റ് പാർട്ടിയുടെ മൂല്യച്യുതിയാണ് വെളിവാകുന്നത്. തിരുത്താൻ ശ്രമിക്കുന്നവരെ നേതൃത്വം പുറത്താക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരൻ പറഞ്ഞു. ഈ അവസ്ഥയിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെങ്കിൽ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിയുടെ രാജ്യം ആവശ്യപ്പെട്ടത് ഫോട്ടോ വന്നതുകൊണ്ടല്ലെന്നും മുരളീധരൻ പറഞ്ഞു. ഫോട്ടോകൾ കാണിക്കുന്നത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണെന്നും ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ എസ്ഐടി പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ഒരാഴ്ച കഴിഞ്ഞാൽ പോറ്റിക്കും ജാമ്യം ലഭിക്കും. കൊള്ളക്കാർ രക്ഷപ്പെടുകയാണ്. ജയിലിൽ കിടക്കുന്നത് തന്ത്രി മാത്രമാണ്. റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ എല്ലാവരും പുറത്തിറങ്ങും. മുരളീധരൻ പറഞ്ഞു.
അതേസമയം, പ്രധാനമത്രിയുടെ തലസ്ഥാന സന്ദർശനത്തെ പരിഹസിച്ച് മുരളീധരൻ. പവനായി ശവമായി കൂടുതൽ ഒന്നും സംഭവിച്ചില്ല. അദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂർ കൊണ്ട് കണ്ണൂർ എത്തുന്ന ബുള്ളറ്റ് ട്രെയിൻ അടക്കം വീരവാദമായിരുന്നു. പ്രധാനമന്ത്രി വരുമ്പോൾ ബിജെപി മേയർ സ്വീകരിക്കുമെന്ന് പറഞ്ഞു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയർ എയർപോർട്ടിൽ പോയില്ല. മേയറെ കിട്ടിയിട്ടും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കയറ്റിയില്ല. മുരളീധരൻ പറഞ്ഞു.
പ്രധാമന്ത്രിയുടെ കോൺഗ്രസ് ലീഗ് പരാമർശത്തിൽ അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും നരേന്ദ്ര മോദിയേക്കാൾ വർഗീയവാദി വേറേയില്ലെന്നും മുരളീധരൻ പറഞ്ഞു. രാജ്യത്തെ കോണ്‍ഗ്രസുകാര്‍ മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകളും മുസ്‌ലിം ലീഗിനെക്കാള്‍ വലിയ വര്‍ഗീയവാദികളുമായി മാറി എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
Adjust Story Font
16

