Quantcast

കലൂർ സ്റ്റേഡിയം നവീകരണം; ' ലൈറ്റ് സ്ഥാപിച്ചതിന് സ്പോൺസർ പണം നൽകിയില്ല, ഇടപെട്ട് പണം വാങ്ങി തരണം'- ജിസിഡിഎക്ക് കത്തയച്ച് ബംഗളുരു ആസ്ഥാനമായ കമ്പനി

സ്റ്റേഡിയത്തിൽ സ്പോർട്സ് ലൈറ്റുകൾ സ്ഥാപിച്ചതിന് നൽകേണ്ട 3.68 കോടി ലഭിച്ചില്ലെന്ന് കാണിച്ച് ബംഗളുരു ആസ്ഥാനമായ ലൈറ്റിംഗ് ടെക്നോളജിയാണ് ജിസിഡിഎക്ക് കത്ത് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2026-08-14 13:22:47

Published:

14 Aug 2026 5:39 PM IST

കലൂർ സ്റ്റേഡിയം നവീകരണം;  ലൈറ്റ് സ്ഥാപിച്ചതിന് സ്പോൺസർ പണം നൽകിയില്ല, ഇടപെട്ട് പണം വാങ്ങി തരണം- ജിസിഡിഎക്ക് കത്തയച്ച് ബംഗളുരു ആസ്ഥാനമായ കമ്പനി
X

കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചു. സ്റ്റേഡിയത്തിൽ സ്പോർട്സ് ലൈറ്റുകൾ സ്ഥാപിച്ചതിന് നൽകേണ്ട 3.68 കോടി തന്നില്ലെന്ന് കരാർ കമ്പനി. വിഷയത്തിൽ ബംഗളുരു ആസ്ഥാനമായ ലൈറ്റിംഗ് ടെക്നോളജി ജിസിഡിഎക്ക് കത്ത് നൽകി.

രണ്ട് തവണയാണ് ജിസിഡിഎ ക്ക് കത്ത് നൽകിയിരിക്കുന്നത്. സ്പോൺസർമാരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പണം നൽകുന്നില്ല. ഇടപെട്ട് പണം വാങ്ങി തരണമെന്നാണ് കന്പനി ജിസിഡിഎയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 3.68 കോടി രൂപയാണ് സ്റ്റേഡിയത്തിൽ ലൈറ്റ് സ്ഥാപിക്കാൻ ചിലവ് വന്നത്. സ്പോണസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പണം ലഭിച്ചിട്ടില്ലെന്നാണ് ജിസിഡിഎക്ക് കത്തയച്ചിരിക്കുന്നത്. അത് കൊണ്ട് വാങ്ങി തരാൻ ജിസിഡിഎ ഇടപെടണം എന്നാണ് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.

70 കോടി രൂപ ചിലവിട്ടാണ് നവീകരിച്ചത് എന്നാണ് സ്പോൺസർമാർ അവകാശപ്പെട്ടിരുന്നത്. നിരവധി തവണ സ്പോൺസറെ സമീപിച്ചെങ്കിലും പണം ലഭിച്ചില്ല. ഇതിനെ തുടർന്നാണ് ലൈറ്റ് സ്ഥാപിച്ച കന്പനി ജിസിഡിഎയെ സമീപിച്ചത്. നിലവിലെ വിവാദങ്ങൾക്ക് മുന്പ് തന്നെ ഇടപെടണം എന്നാവശ്യപ്പെട്ട് കന്പനി ജിസിഡിഎക്ക് കത്തയച്ചിരുന്നു.

TAGS :

Next Story