ഗുണ്ടാപിരിവ് നൽകിയില്ല; തിരുവല്ലയിൽ കാപ്പാ കേസ് പ്രതിയും സംഘവും സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു
പത്തനംതിട്ട സ്വദേശി സുബിൻ അലക്സാണ്ടറടക്കം മൂന്നു പേർ അറസ്റ്റിലായി

പത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാത്തതിന് പത്തനംതിട്ട തിരുവല്ലയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. കേസിൽ പത്തനംതിട്ട സ്വദേശിയും കാപ്പാ കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ 'മരണസുബിൻ' എന്ന സുബിൻ അലക്സാണ്ടറും മൂന്ന് കൂട്ടാളികളും അറസ്റ്റിലായത്. രണ്ടുപേരെ കൂടി ഇനിയും പിടികൂടാനുണ്ട്.
ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം. സ്ഥാപനത്തിൽ നിന്ന് ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട പ്രതികൾ അത് നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാനാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സുബിൻ അലക്സാണ്ടർ നേരത്തെ കാപ്പാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള കുറ്റവാളിയാണ്.കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് അതിക്രൂരമായി ഉപദ്രവിക്കുകയുമായിരുന്നു. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിഡിയോ റിപ്പോര്‍ട്ട് കാണാം...
Adjust Story Font
16

