Quantcast

കര്‍ണാടക അപകടം: പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് -കെ.സി വേണുഗോപാല്‍

കനത്ത മഴയില്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണ ബംഗളൂരുവില്‍് രണ്ട് മലയാളികളടക്കം ഏഴുപേര്‍ മരിച്ചിരുന്നു. ബംഗളൂരുവിലെ ബൗറിംഗ് ആന്‍ഡ് ലേഡി കഴ്സണ്‍ ആശുപത്രിയുടെ കോമ്പൗണ്ട് മതിലാണ് ഇടിഞ്ഞുവീണത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്മിത (47)എന്നിവരാണ് മരിച്ച മലയാളികള്‍

MediaOne Logo

Web Desk

  • Published:

    29 April 2026 10:42 PM IST

കര്‍ണാടക അപകടം: പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് -കെ.സി വേണുഗോപാല്‍
X

ബംഗളൂരു: ബഗളൂരുവില്‍ കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിക്കുകയും മൂന്ന് മലയാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കെ സി വേണുഗോപാല്‍ എംപിയുടെ ഇടപെടല്‍. കര്‍ണാടക മുഖ്യമന്ത്രിയുമായി കെസി വേണുഗോപാല്‍ ആശയവിനിമയം നടത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ലഭ്യമായ എല്ലാ ചികിത്സയും മറ്റു സൗകര്യങ്ങളും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ ക്രമീകരണം ഒരുക്കണമെന്നും കെസി വേണുഗോപാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കനത്ത മഴയില്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണ ബംഗളൂരുവില്‍് രണ്ട് മലയാളികളടക്കം ഏഴുപേര്‍ മരിച്ചിരുന്നു. ബംഗളൂരുവിലെ ബൗറിംഗ് ആന്‍ഡ് ലേഡി കഴ്സണ്‍ ആശുപത്രിയുടെ കോമ്പൗണ്ട് മതിലാണ് ഇടിഞ്ഞുവീണത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്മിത (47)എന്നിവരാണ് മരിച്ച മലയാളികള്‍.

മൂവാറ്റുപുഴയിലെ അമൃതം പൊടി നിര്‍മ്മിക്കുന്ന യൂണിറ്റിലെ 56 പേരുടെ സംഘമാണ് വിനോദയാത്ര പോയത്. ഇവരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഇവര്‍ ബംഗളൂരു സ്വദേശികളാണ്. മഴ കനത്തപ്പോള്‍ മതിലിനോട് ചേര്‍ന്നുള്ള ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ നിന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങളും പരിക്കേറ്റവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിച്ചു.

TAGS :

Next Story