Quantcast

സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ രേഷ്മയെ ഇന്നലെയാണ് ആസാദ് നഗറിലെ വാടക കോര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    10 Feb 2026 2:05 PM IST

സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ
X

കാസര്‍കോട്: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ രേഷ്മയെ ഇന്നലെയാണ് ആസാദ് നഗറിലെ വാടക കോര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹമോചനത്തിന് ശേഷം ആണ്‍സുഹൃത്തിനോടൊപ്പമാണ് രേഷ്മ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ പലപ്പോഴായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രേഷ്മയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആണ്‍ സുഹൃത്തിനെ പിടികൂടി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള രേഷ്മ കാസര്‍കോട് ആദൂര്‍ ആലന്തടുക്കയിലെ ഗംഗാധരന്റെ മകളാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

TAGS :

Next Story