ജോസ് കെ. മാണിയെ വെല്ലുവിളിച്ച് മോൻസ് ജോസഫ്; നിയമസഭ തെരഞ്ഞെടുപ്പിലെ മത്സരത്തെ ചൊല്ലി കേരളാ കോൺഗ്രസുകാർ തമ്മിൽ വാക്പ്പോര്
പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോസ് കെ. മാണി പാലായിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് മോൻസ് ജോസഫിനോട് ചോദിച്ചു

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലെ മത്സരത്തെ ചൊല്ലി കേരളാ കോൺഗ്രസുകാർ തമ്മിൽ വാക്പ്പോര്. കടുത്തുരുത്തിയിൽ മത്സരിക്കാൻ ജോസ് കെ. മാണിയെ വെല്ലുവിളിച്ച് മോൻസ് ജോസഫ്. പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോസ് കെ. മാണി പാലായിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്നും തിരിച്ചടിച്ചു.
നേതാക്കളുടെ രാഷ്ട്രീയ പോർവിളി തദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ആരാണ് ശക്തർ എന്നത് എക്കാലവും കേരളാ കോൺഗ്രസുകൾക്ക് ഇടയിൽ തർക്കത്തിന് കാരണമാണ്. ഇതിനിടെയാണ് മോൻസ് ജോസഫും ജോസ് കെ. മാണിയും വെല്ലുവിളിച്ച് രംഗത്തു വന്നത്.
ജോസ് കെ. മാണി കടുത്തുരുത്തിയിൽ മത്സരിക്കുമെന്ന ചർച്ചകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മോൻസിൻ്റെ പ്രതികരണം. എന്നാൽ മോൻസിനെ പാലായിലേക്ക് ക്ഷണിച്ചാണ് ജോസ് കെ. മാണി വെല്ലുവിളിയെ നേരിട്ടത്. ഇരു കേരളാ കോൺഗ്രസുകൾക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ജീവൻ മരണപ്പോരാട്ടമാണ്. മത്സരത്തിൻ്റെ കടുപ്പും എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ് നേതാക്കളുടെ പ്രതികരണങ്ങൾ.
Adjust Story Font
16

