വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

ജീപ്പിലുണ്ടായിരുന്ന ആറ് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-10-13 12:34:15.0

Published:

13 Oct 2022 12:31 PM GMT

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
X

തലപ്പുഴ: വയനാട് തലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു. മക്കിമല സ്വദേശികളായ റാണി , ശ്രീലത , സന്ധ്യ, ബിൻസി , വിസ്മയ , ജീപ്പ് ഡ്രൈവർ പത്മരാജ് എന്നിവരാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഓടിക്കൂടിയ സമീപവാസികളാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. അമിത വേഗതയിലെത്തിയ വാഹനം വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story