വീണ്ടും ആശ്വാസം; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല
ഗ്രിഡിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചതും മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞതും കേരളത്തിന് തുണയായി

തിരുവനന്തപുരം: കടുത്ത ചൂടിനും തുടർച്ചയായ അമിത വൈദ്യുതി ഉപഭോഗത്തിനുമൊടുവിൽ സംസ്ഥാനത്തിന് ആശ്വാസം. തുടർച്ചയായ രണ്ടാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. ഗ്രിഡിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചതും മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞതും കേരളത്തിന് തുണയായി.
കേന്ദ്രവിഹിതം 1610 മെഗാവാട്ട് പൂർണമായി ലഭിച്ചിരുന്നു. ഇന്ന് ഇതേവരെയുള്ള ഉയർന്ന ആവശ്യകത 5196 മെഗാവാട്ട് ആണെന്നാണ് റിപ്പോർട്ട്. വൈകിട്ട് 7.19-നാണ് ഏറ്റവും ഉയർന്ന ആവശ്യകത രേഖപ്പെടുത്തിയത്. ഗ്രിഡിൽ അധികവൈദ്യുതി ലഭ്യമായതോടെ ഇന്നലെയും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചിരുന്നു.
നിലവിൽ മറ്റ് സംസ്ഥാനങ്ങൾ ഉപയോഗിക്കാതെ കിടക്കുന്ന ഏകദേശം 260 മെഗാവാട്ട് വൈദ്യുതി ഗ്രിഡിലുണ്ട്. ഇത് കേരളത്തിന് ഉപയോഗിക്കാനാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുകയും പവർ എക്സ്ചേഞ്ചിൽനിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാകുകയും ചെയ്താൽ വരുംദിവസങ്ങളിലും നിയന്ത്രണം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയുണ്ട്.
Adjust Story Font
16

