കേരള സർവകലാശാലയിലെ പരിപാടിയിൽ സംഘാടകർ നിബന്ധനകൾ പാലിച്ചില്ല; രജിസ്ട്രാര്‍
പരിപാടിയിലെ മതചിഹ്നം ഏതെന്ന് വിശദീകരിക്കണമെന്നും വിസി ആവശ്യപ്പെട്ടു

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പരിപാടിയിൽ സംഘാടകർ നിബന്ധനകൾ പാലിച്ചില്ലെന്നുറച്ച് രജിസ്ട്രാര്‍. യൂണിവേഴ്സിറ്റി ബൈലോ പ്രകാരം പരിപാടി നടത്താനാണ് അനുമതി നൽകിയതെന്നും വൈസ് ചാൻസലര്‍ക്ക് രജിസ്ട്രാര്‍ മറുപടി നൽകി. കൂടുതൽ വിശദീകരണം ചോദിച്ച് രജിസ്ട്രാർക്ക് വിസിയും കത്ത് നൽകി. പരിപാടിയിലെ മതചിഹ്നം ഏതെന്ന് വിശദീകരിക്കണമെന്നും വിസി ആവശ്യപ്പെട്ടു.
കേരള സർവകലാശാല സെനറ്റ് ഹാളിൽ ബുധനാഴ്ച ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതാണ് വിവാദമായത്. ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്.
സർവകലാശാല രജിസ്ട്രാർ പരിപാടി നടക്കുന്ന വേദിയിലെത്തി ഭാരതാംബ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകർ മാറ്റാൻ തയ്യാറായില്ല. ചിത്രം മാറ്റിയില്ലെങ്കിൽ പരിപാടി റദ്ദാക്കണമെന്നും രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു.
Adjust Story Font
16

