മന്ത്രി കെ.എന്‍ ബാലഗോപാലിൻ്റെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം; കാർ ഡ്രൈവർക്കെതിരെ കേസ്
പ്രതി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി

തിരുവനന്തപുരം: മന്ത്രി കെ.എൻ ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവർ പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തു.
പ്രതി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇന്നലെ വാമനപുരത്ത് വെച്ചാണ് മന്ത്രിയുടെ കാര്‍ അപകടത്തില്‍പെട്ടത്. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. തുടർന്ന് ജി. സ്റ്റീഫൻ എം.എൽ.എയുടെ കാറിലാണ് മന്ത്രി യാത്ര തുടർന്നത്
Next Story
Adjust Story Font
16

