എം.ജി റോഡിൽ ഭാഗികമായി തകർന്ന ബഹുനില കെട്ടിടം പൊളിച്ചുനീക്കാൻ നടപടി വേഗത്തിലാക്കി കൊച്ചി കോർപ്പറേഷൻ
ചെരിഞ്ഞു നിൽക്കുന്ന കെട്ടിടം ജാക്കി ഉപയോഗിച്ച് നേരെയാക്കിയതിനുശേഷം ആയിരിക്കും പൊളിക്കുക

കൊച്ചി: എം.ജി റോഡിൽ ഭാഗികമായി തകർന്ന ബഹുനില കെട്ടിടം പൊളിച്ചുനീക്കാൻ നടപടി വേഗത്തിലാക്കി കോർപ്പറേഷൻ. നാളെ മുതൽ പൊളിക്കൽ ആരംഭിക്കും. പൊളിച്ചു നിക്കൽ നടപടികളുടെ മുന്നോടിയായി കെട്ടിടത്തിന്റെ പരിസരങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചെരിഞ്ഞു നിൽക്കുന്ന കെട്ടിടം ജാക്കി ഉപയോഗിച്ച് നേരെയാക്കിയതിനുശേഷം ആയിരിക്കും പൊളിക്കുക.
കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള മുഴുവൻ ചെലവും കെട്ടിട ഉടമയിൽ നിന്നായിരിക്കും ഈടാക്കുക. സമീപത്തെ കെട്ടിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്കും ഉടമ നഷ്ടപരിഹാരം നൽകേണ്ടിവരും. കെട്ടിടം ഉടമ നിർദേശിച്ച സ്വകാര്യ കമ്പനിക്കാണ് കെട്ടിടം പൊളിക്കാനുള്ള കരാർ. ഒരാഴ്ചയ്ക്കകം പൊളിക്കുന്നജോലികൾ പൂർത്തിയാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. വേണ്ടത്ര സുരക്ഷയില്ലാതെ കെട്ടിടം ഉയർത്താൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. അനുമതിയില്ലാതെ കെട്ടിടങ്ങൾ ഉയർത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.
Adjust Story Font
16

