Quantcast

മധ്യവയസ്‌കയെ സഹോദരീ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു

മുളവന സ്വദേശി രാധികയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    19 Dec 2021 6:33 AM IST

മധ്യവയസ്‌കയെ സഹോദരീ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു
X

കൊല്ലം പേരയത്ത് മധ്യവയസ്‌കയെ സഹോദരീ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു. മുളവന സ്വദേശി രാധികയാണ് മരിച്ചത്. സംഭവത്തിൽ സഹോദരി ഭർത്താവ് ലാൽകുമാറിനെ പിടികൂടി.

49 കാരിയായ രാധിക ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം മുളവനയിലെ സ്വന്തം വീട്ടിൽ സഹോദരിക്കും സഹോദരി ഭർത്താവിനും ഒപ്പമായിരുന്നു താമസം. അയൽവാസിയായ പ്രവീൺ എന്ന യുവാവുമായുള്ള രാധികയുടെ അടുപ്പം സഹോദരി ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന്റെ പേരിൽ രാധികയുടെ സഹോദരിയെ ആക്രമിച്ച പ്രവീണിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി.

മുൻപ് രാധികയും പ്രവീണും സമീപത്തെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായിരുന്നുവെന്നാണ് വിവരം. പ്രവീൺ റിമാന്റിലായതോടെ സഹോദരിയും ഭർത്താവും തന്റെ വീട്ടിൽ നിന്ന് മാറണമെന്ന് രാധിക ആവശ്യപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചത്. ഇന്നലെ വൈകിട്ട് മറ്റാരും വീട്ടിൽ ഇല്ലാതിരുന്ന സമയം സഹോദരി ഭർത്താവ് ലാൽകുമാർ രാധികയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story