Quantcast

കൊല്ലം കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തി

വയല സ്വദേശി ശരത്കുമാർ ആണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    4 April 2026 8:58 PM IST

കൊല്ലം കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തി
X

കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവാവിനെ കൊലപ്പെടുത്തി. വയല സ്വദേശി ശരത്കുമാർ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിൽ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

കടയ്ക്കൽ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. ബാറിൽവെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശരത്തും പ്രതികളും തമ്മിൽ ബാറിൽവെച്ച് വാക്കുതർക്കം ഉണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികൾ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.

TAGS :

Next Story