Quantcast

സതീശനും ചെന്നിത്തലക്കും കെ.സിക്കും പദവിയിലേക്ക് വരാൻ ഗ്രൂപ്പ് മാനേജർമാരുടെ ആവശ്യമില്ല: കെ.പി നൗഷാദലി

യുഡിഎഫിന് വോട്ട് ചെയ്ത നിഷ്പക്ഷരായ ആളുകളെ നിരാശരാക്കുന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്ന് നൗഷാദലി മീഡിയവണിനോട് പറഞ്ഞു

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-04-25 05:16:38.0

Published:

25 April 2026 10:35 AM IST

സതീശനും ചെന്നിത്തലക്കും കെ.സിക്കും പദവിയിലേക്ക് വരാൻ ഗ്രൂപ്പ് മാനേജർമാരുടെ ആവശ്യമില്ല: കെ.പി നൗഷാദലി
X

കൊച്ചി: സതീശനും ചെന്നത്തലക്കും കെ.സിക്കും പദവിയിലേക്ക് വരാൻ ഗ്രൂപ്പ് മാനേജർമാരുടെ ആവശ്യമില്ലെന്ന് കെപിസിസി സെക്രട്ടറി കെ.പി നൗഷാദലി. അല്ലാതെ തന്നെ കോൺഗ്രസിൽ ആഗ്രഹിച്ച പദവികൾ നേടാൻ അവർക്ക് കഴിയും. ചില ആളുകൾ തങ്ങളാണ് ഇതിന്റെ ആളുകളെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. യുഡിഎഫിന് വോട്ട് ചെയ്ത നിഷ്പക്ഷരായ ഒരുവിഭാഗം ആളുകളുണ്ട്. ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പ്രവർത്തകരുണ്ട്. അവരെ നിരാശരാക്കുന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും നിഷാദലി മീഡിയവണിനോട് പറഞ്ഞു.

ഗ്രൂപ്പ് മാനേജർമാർക്കും ദല്ലാളുമാർക്കും പാർട്ടിയിൽ ഒരു തരത്തിലുള്ള ഇടവുമില്ല എന്നാണ് ജനങ്ങളുടെ വികാരം. യുഡിഎഫ് അനുഭാവമില്ലാത്ത ആയിരക്കണക്കിന് ആളുകൾ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. യുഡിഎഫിൽ അധികാരത്തർക്കം ഉണ്ടാവുമെന്ന് സിപിഎം നേരത്തെ തന്നെ പ്രചാരണം നടത്തിയിരുന്നു. അത്തരം ചർച്ചകളിലേക്ക് ആരും പോകരുതെന്നും നൗഷാദലി പറഞ്ഞു.

TAGS :

Next Story