ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നിയുക്ത കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്
കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നിയുക്ത കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. വർക്കിങ് പ്രസിഡന്‍റുമാരായ ഷാഫി പറമ്പിൽ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ് എന്നിവരും സണ്ണി ജോസഫിനൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ കെപിസിസി നേതൃനിര പുഷ്പാർച്ചന നടത്തിയിരുന്നു.
കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. ഐക്യമാണ് പുതിയ ടീമിൻ്റെ പ്രധാന ദൗത്യം. ഉമ്മൻ ചാണ്ടിയുടെ നേതാക്കളുടെ ഓർമകൾ ഐക്യത്തിന് ഊർജം പകരും. രാഷ്ട്രീയ ചോദ്യങ്ങൾക്ക് പിന്നീട് മറുപടി നൽകാമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ സുധാകരനെ അനുകൂലിച്ച് പാലക്കാട് സേവ് കോൺഗ്രസ് സമിതിയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
Next Story
Adjust Story Font
16

