ഡിസിസി അധ്യക്ഷന്മാരിൽ സമവായമായില്ല; കെപിസിസി പുനഃസംഘടനാ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു
പട്ടിക പുറത്ത് വരാൻ രണ്ടാഴ്ച കൂടി വേണ്ടി വരുമെന്നാണ് സൂചന

ന്യൂഡല്‍ഹി:കെപിസിസി പുനഃസംഘടനാ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു. ഡിസിസി അധ്യക്ഷന്മാരിൽ സമവായമാകാത്തതിനെ തുടർന്നാണ് പിരിഞ്ഞത്. പട്ടിക പുറത്ത് വരാൻ രണ്ടാഴ്ച കൂടി വേണ്ടി വരുമെന്നാണ് സൂചന.
പത്താംതീയതിക്ക് മുമ്പ് ഭാരവാഹികളെ പ്രഖ്യാപിക്കാനായാണ് ഡൽഹിയിൽ മാരത്തോൺ ചർച്ചകൾ നടത്തിയത്. എറണാകുളം,തൃശൂർ,കോഴിക്കോട്,കണ്ണൂർ ജില്ലാ അധ്യക്ഷന്മാരെനിലനിർത്താൻ ധാരണയിൽ എത്തിയിരുന്നു. എന്നാൽ തിരുവനന്തപുരം,കൊല്ലം,പാലക്കാട് ഡിസിസി അധ്യക്ഷന്മാരിൽ സമവായമായില്ല.
തിരുവനന്തപുരത്ത് ചെമ്പഴന്തി അനിലിനെ വി.ഡി സതീശൻ നിർദ്ദേശിച്ചപ്പോൾ കെ.സി വിഭാഗത്തിൽ നിന്ന് മണക്കാട് സുരേഷിൻ്റെ പേരാണ് ഉയർന്നത്. ശരത്ചന്ദ്ര പ്രസാദിനായി അടൂർപ്രകാശും നിലയുറപ്പിച്ചു. പാലക്കാട് സി.ചന്ദ്രന് വേണ്ടി ഷാഫി പറമ്പിലും ആലപ്പുഴയിൽ ബി.ബൈജുവിനായി ചെന്നിത്തലയും രംഗത്തിറങ്ങി.
വൈസ് പ്രസിഡണ്ടുമാരുടെയും ജനറൽ സെക്രട്ടറി ട്രഷറർ ഉൾപ്പെടെ 45 ലധികം ഭാരവാഹികൾക്കാണ് ധാരണ.80 സെക്രട്ടറിമാർ ഉണ്ടായേക്കും.തെരഞ്ഞെടുപ്പ്വർഷമായതിനാൽ ജംബോ കമ്മിറ്റിയാകുമെന്ന് ഉറപ്പായി.
Adjust Story Font
16

