Quantcast

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിതരണം പൂർത്തിയായി

ജൂലൈ മാസത്തെ ബാക്കിയും ആഗസ്ത് മാസത്തെയും ശമ്പളം നൽകി

MediaOne Logo

Web Desk

  • Updated:

    2022-09-06 17:21:20.0

Published:

6 Sep 2022 3:44 PM GMT

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിതരണം പൂർത്തിയായി
X

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള വിതരണം പൂർത്തിയായി. ജൂലൈ മാസത്തെ ബാക്കിയും ആഗസ്ത് മാസത്തെയും ശമ്പളം നൽകി. 25,268 ജീവനക്കാർക്കാണ് ശമ്പളം ലഭിച്ചത്. ഇതിനായി 100 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 207 കോടി രൂപ കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓണത്തിന് മുമ്പ് ശമ്പള കുടിശിക തീർക്കുമെന്ന് യൂണിയൻ നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.

ജൂലൈ മാസത്തെ ശമ്പളം വിതരണം പൂർത്തിയാക്കാൻ 20 കോടി രൂപ, ആഗസ്തിലെ ശമ്പളം നൽകാൻ 80 കോടി, ഓണം ഉത്സവബത്ത നൽകാൻ 57 കോടി, ഓവർ ഡ്രാഫ്റ്റ് തിരിച്ചടവിന് 50 കോടി എന്നിങ്ങനെ വക തിരിച്ചാണ് കെ.എസ്.ആര്‍.ടി.സി പണം ആവശ്യപ്പെട്ടത്. എന്നാൽ ധനവകുപ്പ് 100 കോടിയിൽ ഒതുക്കി.

ജൂലൈ മാസത്തെ 75 ശതമാനം ശമ്പളം നൽകാൻ നേരത്തെ 50 കോടി നൽകിയിരുന്നു. ബാക്കി കുടിശ്ശികയും ആഗസ്തിലെ ശമ്പളവുമാണ് ഇന്ന് കൊടുത്തുതീർത്തത്. ഓണം ബത്ത ഒഴിവാക്കി. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി എന്ന ഉപാധിയിന്മേലാണ് സർക്കാർ സഹായം നൽകിയത്. ഒക്ടോബർ ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും.

TAGS :

Next Story