സ്ഥാനാർഥി നിർണയത്തിൽ അവഗണന; കൊല്ലം ഡിസിസി നേതൃത്വത്തിനെതിരെ കെഎസ്‌യു
കെഎസ്‌യുക്കാർക്ക് കോളജിൽ മാത്രമല്ല പണിയെന്നും ജില്ലാ പ്രസിഡൻ്റ്

കൊല്ലം: കൊല്ലം ഡിസിസി നേതൃത്വത്തിന് എതിരെ രംഗത്തെത്തി കെഎസ്‌യു. സ്ഥാനാർഥി നിർണയത്തിൽ കെഎസ്‌യു പ്രവർത്തകരെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം.
കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് ഡിസിസിയെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തുമെന്നും കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ല കെഎസ്‌യു എന്നും പോസ്റ്റിൽ പറയുന്നു.
കെഎസ്‌യുക്കാർക്ക് കോളജിൽ മാത്രമല്ല പണി എന്നും ജില്ലാ പ്രസിഡന്റ്. കെഎസ്‌യു നൽകിയ 14 പേരുടെ പട്ടികയിൽ സീറ്റ് നൽകിയത് ഒരാൾക്ക് മാത്രമാണ്. വെറും ആൾക്കൂട്ടമല്ല കെഎസ്‌യു എന്ന് നേതൃത്വം മനസിലാക്കണമെന്ന് പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു. ഡിസിസി നേതൃത്വത്തിന് നൽകിയ പട്ടികയും പോസ്റ്റിനൊപ്പം പങ്കുവച്ചു.
Next Story
Adjust Story Font
16

