കൊല്ലത്ത് സ്ഥാനാർഥി പട്ടികയിൽ കെഎസ്‌യു നേതാക്കളെ വെട്ടി കോൺഗ്രസ് നേതൃത്വം
കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി ലിവിൻ വേങ്ങൂർ എന്നിവരെ പരിഗണിച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ കെഎസ്യു നേതാക്കളെ പൂർണമായി അവഗണിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറിനെ കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലേക്കും, സംസ്ഥാന ജനറൽ സെക്രട്ടറി ലിവിൻ വേങ്ങൂരിനെ ജില്ലാ പഞ്ചായത്തിലേക്കും പരിഗണിച്ചെങ്കിലും അവസാന നിമിഷം ജില്ലയിലെ പ്രമുഖ നേതാക്കൾ ഇടപ്പെട്ട് വെട്ടുകയായിരുന്നു എന്നാണ് ആരോപണം.
കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം അനീസ്, ജില്ലാ വൈസ് പ്രസിഡന്റ് റിജിൻ തുടങ്ങിയ നേതാക്കളെയും നേതൃത്വം തഴഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയിലെ കെഎസ്യു നേതാക്കൾ.
Next Story
Adjust Story Font
16

