Quantcast

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം: സോണിയ ഗാന്ധിക്ക് കെ.എസ്.യു കത്ത് നല്‍കി

നേത‍‍‍ൃമാറ്റം ഉണ്ടായില്ലെങ്കിൽ പാർട്ടിയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും സോണിയാ ​ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു.

MediaOne Logo

Web Desk

  • Published:

    22 May 2021 5:09 AM GMT

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം: സോണിയ ഗാന്ധിക്ക് കെ.എസ്.യു കത്ത് നല്‍കി
X

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷക്ക് കെ.എസ്.യു നേതാക്കളുടെ കത്ത്. ഒരു വിഭാഗം കെ.എസ്.യു നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്ത് നൽകിയത്. രണ്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രെസിഡന്റുമാരും, 5 സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെയും നേതൃത്വത്തിലാണ് കത്ത് നൽകിയത്.

കോൺ​​ഗ്രസിൽ നേതൃമാറ്റം ആവശ്യമാണെന്ന് വലിയ വിഭാ​ഗം ആ​ഗ്രഹിക്കുന്നുണ്ടെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടായി. ഇത് പരിഹരിക്കുന്നതിന് താഴേ തട്ടിൽ നിന്നും പ്രവർത്തനം ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിന് പുതിയ നേതൃത്വം വരണം. നേത‍‍‍ൃമാറ്റം ഉണ്ടായില്ലെങ്കിൽ പാർട്ടിയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും സോണിയാ ​ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു.

നേതൃമാറ്റം സംബന്ധിച്ച് യുവ നേതാക്കൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണ് സോണിയ ​ഗാന്ധിക്ക് നേരിട്ട കത്ത് അയച്ചത്. കത്തിന്റെ കോപ്പി രാഹുല്‍ ​ഗാന്ധിക്കും താരീഖ് അൻവറിനും കെ.സി വേണുഗോപാലിനും അയച്ചിട്ടുണ്ട്.

TAGS :

Next Story