കാലടിയില് കെഎസ്യു പ്രവര്ത്തകന്റെ വീട് ആക്രമിച്ച് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്ത്തകര്
കെഎസ്യു പ്രവര്ത്തകന് അനിസന് ജോയിയുടെ വീടാണ് ആക്രമിച്ചത്

കൊച്ചി: കാലടിയില് കെഎസ്യു പ്രവര്ത്തകന് അനിസന് ജോയിയുടെ വീട് ആക്രമിച്ച് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്ത്തകര്. തിരുവനന്തപുരത്തെ യൂത്ത് കോണ്ഗ്രസ്-എസ്എഫ്ഐ സംഘര്ഷത്തിന് പിന്നാലെയാണ് എറണാകുളം ജില്ലയിലും അനിഷ്ട സംഭവങ്ങള് ഉണ്ടായത്.
ആക്രമണത്തില് അനിസന് ജോയിയുടെ മാതാപിതാക്കള്ക്ക് സാരമായി പരിക്കേറ്റു. പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു ആക്രമണം. നാല് 4 എസ്എഫ്ഐ പ്രവര്ത്തകര്ക്കും പരിക്കുണ്ട്.
മഹാരാജാസ് കോളജിലേക്ക് നടത്തിയ യൂത്ത് കോണ്ഗ്രസ് മാര്ച്ചിലും സംഘര്ഷം ഉണ്ടായി. മാര്ച്ച് കോളജ് കവാടത്തിന് സമീപം പൊലീസ് തടയുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഏഴ് പൊതുപരിപാടികള് ഇന്ന് ജില്ലയില് നടക്കാനിരിക്കെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16

