'ജനസേവനത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം സുഖകരമായി മുന്നോട്ട് പോകട്ടെ'; ചെന്നിത്തലക്ക് പിറന്നാൾ ആശംസ നേർന്ന് കെ.വി തോമസ്
പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി തോമസ് ഭരണം മാറിയതോടെ രാജിവെച്ചിരുന്നു

- Published:
25 May 2026 1:11 PM IST

കോഴിക്കോട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പിറന്നാൾ ആശംസകൾ നേർന്ന് കെ.വി തോമസ്. ''എന്റെ പ്രിയ സുഹൃത്ത് രമേശ് ചെന്നിത്തലയുടെ 70-ാമത് ജന്മദിനത്തിൽ എല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും നേരുന്നു. ജനസേവനത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം സുഖകരമായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു''- കെ.വി തോമസ് ഫേസ്ബുക്കിൽ കുറിച്ചു. ചെന്നിത്തല കെ.വി തോമസിന്റെ കൈപിടിച്ച് വാച്ചിൽ സമയം നോക്കുന്ന ഫോട്ടോയും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുകയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തതിനെ തുടർന്ന് 2022ൽ കെ.വി തോമസിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തെ പിണറായി സർക്കാർ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. കേരളത്തിൽ ഭരണം മാറിയതോടെ ഡൽഹിയിലെ പദവി കെ.വി തോമസ് ഒഴിഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനിടെ എറണാകുളം മത്സ്യ മാർക്കറ്റിലെത്തിയ രമേശ് ചെന്നിത്തല 'ഇതിലേതാ തിരുത' എന്ന് ചോദിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനെതിരെ കെ.വി തോമസ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തെ അപമാനിക്കുന്ന പരാമർശമാണ് ചെന്നിത്തല നടത്തിയതെന്ന് കെ.വി തോമസ് അന്ന് ആരോപിച്ചിരുന്നു.
Adjust Story Font
16
